മിസ്‌ബാഹിനെ ഐസിസി വിലക്കി

- Advertisement -

പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിസ്ബാഹുൽ ഹഖിനെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഒരു മത്സരത്തിൽ നിന്നും ഐസിസി വിലക്കി. ന്യൂസ്ലാൻഡിനെതിരെ ക്രിസ്റ്റ്ചർച്ചിൽ നടന്ന ഒന്നാം ടെസ്റ്റിൽ നിശ്ചിത സമയത്ത് 2 ഓവർ കുറവ് എറിഞ്ഞതിനാണ് വിലക്ക്. മിഹ്‌ബാഹിന് മാച് ഫീയുടെ 40 ശതമാനവും ടീമംഗങ്ങൾക്ക് 20 ശതമാനവും പിഴ ഈടാക്കും.

ക്രിസ്റ്റ്ചർച് ടെസ്റ്റിൽ  ന്യൂസീലൻഡിനോട് 8 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. മിസ്‌ബാഹിന്റെ ബാനോടെ ഹാമിൽട്ടണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ 42കാരനായ മിസ്‌ബാഹിന് പകരം വൈസ് ക്യാപ്റ്റൻ അസ്ഹർ അലി ആയിരിക്കും പാകിസ്താനെ നയിക്കുക.

Advertisement