
സ്പോട്ട് ഫിക്സിംഗ് ആരോപണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുവാന്‍ അല്‍-ജസീറയോട് ആവശ്യപ്പെട്ട് ഐസിസി. കഴിഞ്ഞ ദിവസം ഖത്തര്‍ ആസ്ഥാനമാക്കിയുള്ള മീഡിയ ഹൗസ് പ്രധാന ടീമുകളെയും ക്രിക്കറ്റര്‍മാരെയും സംബന്ധിക്കുന്ന സ്പോട്ട് ഫിക്സിംഗ് ആരോപണങ്ങളുള്ള ഡോക്യുമെന്ററി പുറത്ത് വിട്ടിരുന്നു. ഓസ്ട്രേലിയ, ഇംഗ്ലണ്ട് താരങ്ങള്‍ സ്പോട്ട് ഫിക്സിംഗില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വീഡിയോയിലെ ആരോപണം.
തങ്ങളുടെ അന്വേഷണ പുരോഗതിയ്ക്കായി അല്‍-ജസീറയോട് കൂടുതില്‍ തെളിവുകള്‍ പുറത്ത് വിടുവാനാണ് ഇപ്പോള്‍ ഐസിസിയുടെ ആവശ്യം. രണ്ട് ഓസ്ട്രേലിയന്‍ താരങ്ങളും മൂന്ന് ഇംഗ്ലണ്ട് താരങ്ങളും വാതുവെപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് അല്‍-ജസീറയുടെ കണ്ടെത്തല്‍. 2016-17 വര്‍ഷത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച ടീമിനെതിരെയാണ് ഈ ആരോപണം.
അല്‍-ജസീറയോട് തങ്ങളുമായി സഹകരിക്കണമെന്നാണ് ഐസിസി ചീഫ് ഡേവ് റിച്ചാര്ഡ്സണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് എല്ലാ വീഡിയോകളും തെളിവുകളും ഐസിസിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റിനു കൈമാറണമെന്നും ഡേവ് അഭ്യര്‍ത്ഥിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial