ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപിച്ചു

- Advertisement -

ഐസിസിയുടെ പുതിയ ഫ്യൂച്ചര്‍ ടൂര്‍സ് പ്രോഗ്രാമില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപിച്ച് ഐസിസി. 2019ല്‍ ആരംഭിക്കുന്നടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 9 ടീമുകളാവും പങ്കെടുക്കുക. മൂന്ന് ഹോം-എവേ പരമ്പരകള്‍ രണ്ട് വര്‍ഷത്തെ കാലാവധിയില്‍ രണ്ട് ഘട്ടമായാവും ടൂര്‍ണ്ണമെന്റ് നടക്കുക. 2019ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ആഷസും 2021ല്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ആഷസും ഇപ്രകാരമാവും നടക്കുക.

ഇത് കൂടാതെ 13 ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന ലീഗും ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. 12 ടെസ്റ്റ് ടീമുകള്‍ക്കൊപ്പം ഐസിസി വേള്‍ഡ് ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പ് വിജയികളായ നെതര്‍ലാണ്ട്സിനെയും ഉള്‍പ്പെടുത്തിയാണ് ഏകദിന ലീഗ്. ഇതും 2020 മുതല്‍ 2022 വരെയാവും നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement