ശ്രീലങ്കന്‍ നായകനെതിരെ ഐസിസി നടപടി

- Advertisement -

ശ്രീലങ്കന്‍ നായകന്‍ ദിനേശ് ചന്ദിമലിനെതിരെ ഐസിസിയുടെ അച്ചടക്ക നടപടി. ലെവല്‍ 2.2.9 നിയമത്തിന്റെ ലംഘനത്തിനാണ് ചന്ദിമലിനെതിരെ ഐസിസിയുടെ നടപടി. പന്തിന്റെ അവസ്ഥയെ മാറ്റിയെന്നാണ് ചന്ദിമലിനെതിരെയുള്ള കുറ്റം. എന്നാല്‍ അമ്പയര്‍മാര്‍ ഇതേ ആവശ്യം പറഞ്ഞ് പന്ത് മാറ്റിയപ്പോള്‍ പ്രതിഷേധ സൂചകമായി ചന്ദിമലും ലങ്കന്‍ ടീമും കളത്തിലിറങ്ങിയിരുന്നില്ല. അമ്പയര്‍മാരായ ഇയാന്‍ ഗൗള്‍ഡും അലീം ദാറുമാണ് ഈ തീരൂമാനം കൈക്കൊണ്ടത്. തുടര്‍ന്ന് രണ്ട് മണിക്കൂറോളം കളത്തിലിറങ്ങുവാന്‍ വിസമ്മതിച്ച ലങ്കന്‍ ടീമിനോട് ബോര്‍ഡിന്റെ ആവശ്യപ്രകാരമാണ് മത്സരിക്കാനിറങ്ങിയത്.

വിന്‍ഡീസ് ടെസ്റ്റിന്റെ മൂന്നാം ദിവസം നടന്ന ശ്രീലങ്കന്‍ ടീമിന്റെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനും ഗ്രൗണ്ടില്‍ ഫോണ്‍ ഉപയോഗിച്ചതുമെല്ലാം ഐസിസി നടപടി വേറെ വരുമെന്നും സൂചനകള്‍ ലഭിക്കുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement