
ഇംഗ്ലണ്ടില്‍ ഇന്ത്യ മുന്‍കൈ നേടുന്നതിനു അവരുടെ ബാറ്റിംഗ് നിരയുടെ ശക്തിയും ഒരു കാരണമാകുമെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ താരം ഇയാന്‍ ചാപ്പല്‍. ജെയിംസ് ആന്‍ഡേഴ്സണിന്റെയും സ്റ്റുവര്‍ട് ബ്രോഡിന്റെയും സ്പെല്ലുകള്‍ക്ക് ശേഷം ഇംഗ്ലണ്ടിനായി സമ്മര്‍ദ്ദം ചെലുത്തുവാന്‍ പോന്ന ബൗളര്‍മാരില്ല എന്നതും ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്കുന്നു എന്ന് ചാപ്പല്‍ പറഞ്ഞു. ഇതോടെ ഇന്ത്യയുടെ മധ്യനിരയ്ക്ക് കാര്യങ്ങള്‍ അനായാസമാകുമെന്ന് ചാപ്പല്‍ പറഞ്ഞു.
രണ്ടു ടീമുകളെയും പരിശോധിച്ചാല്‍ ഇന്ത്യയുടെ ബാറ്റിംഗ് നിരയാണ് ശക്തമെന്ന് വ്യക്തമാകും. ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന് കുറച്ച് ഏറെ കാലമായി ഫോമിലല്ല. അലിസ്റ്റര്‍ കുക്കിനു പിന്തുണ നല്കുവാന് സ്റ്റോണ്മാനോ കീറ്റണ്‍ ജെന്നിംഗ്സിനോ കഴിയുന്നില്ല. ബൗളിംഗില്‍ ഇന്ത്യയ്ക്കുള്ള വൈവിധ്യം ഇംഗ്ലണ്ട് മധ്യനിരയെ ബുദ്ധിമുട്ടിക്കുവാന്‍ പോന്നതാണ്.
ജെയിംസ് ആന്‍ഡേഴ്സണിന്റെ സ്വിംഗ് ബൗളിംഗ് ആണ് ഇന്ത്യയ്ക്കുള്ള ഏറ്റവും വലിയം ഭീഷണി. പിന്നീട് ബുദ്ധിമുട്ട് സൃഷ്ടിക്കുക സ്റ്റുവര്‍ട് ബ്രോഡാവും അത് കഴിഞ്ഞാല്‍ പിന്നെ വിഷമാവസ്ഥ സൃഷ്ടിക്കുവാന്‍ പോന്ന ബൗളര്‍മാര്‍ ഇംഗ്ലണ്ടിനില്ല എന്നതാണ് സത്യമെന്നും ചാപ്പല്‍ പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial