ഡിക്കോക്കിന്റെ പരാമര്‍ശങ്ങളോട് ഞാന്‍ വികാരഭരിതനായി പ്രതികരിച്ചു

- Advertisement -

തന്റെ ഭാര്യയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ക്വിന്റണ്‍ ഡിക്കോക്ക് നടത്തിയതാണ് തന്റെ സമനില തെറ്റിച്ചതെന്ന് വ്യക്തമാക്കി ഡേവിഡ് വാര്‍ണര്‍. കാണികളില്‍ നിന്ന് പലവിധ പ്രതികരണങ്ങള്‍ പലപ്പോഴും കേള്‍ക്കാറുണ്ട് എന്നാല്‍ അത് താന്‍ അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ഇവിടെ കളത്തിനകത്ത് നിന്ന് തന്നെ ഇത്തരം വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ താന്‍ വികാരഭരിതനായി പ്രതികരിച്ചു പോയതാണെന്നാണ് ഡേവിഡ് വാര്‍ണര്‍ പറഞ്ഞത്.

വിവാദ സംഭവത്തിനു ശേഷം ആദ്യമായാണ് ഡേവിഡ് വാര്‍ണര്‍ പ്രതികരിച്ചത്. 3 ഡീമെറിറ്റ് പോയിന്റുകളും മാച്ച ഫീസിന്റെ 75 ശതമാനം ഫീസും വാര്‍ണര്‍ക്ക് പിഴയായി വിധിച്ചിരുന്നു. ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങുമ്പോള്‍ വളരെ പതിഞ്ഞ സ്വരത്തിലാണ് ഡിക്കോക്ക് പരാമര്‍ശങ്ങള്‍ നടത്തിയത്. ടിം പെയിനും താനും മാത്രമേ അത് കേട്ടുള്ളു. പിന്നീട് താന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടേ ഇല്ലായെന്നാണ് ഡിക്കോക്കിന്റെ സമീപനം.

ഏതാനും ദിവസങ്ങള്‍ക്കകം, അല്ലേല്‍ മത്സരത്തിനു ശേഷമോ അല്ലെങ്കില്‍ പരമ്പരയ്ക്ക് ശേഷമോ തനിക്ക് ഡിക്കോക്കുമായി സംസാരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡിക്കോക്ക് അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement