താന്‍ ഡോപ് ടെസ്റ്റ് പരാജയപ്പെട്ടിരുന്നു: ബ്രണ്ടന്‍ മക്കല്ലം

- Advertisement -

താന്‍ ഒരിക്കല്‍ ഐപിഎലിനിടെ ഡോപ് ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നുവെന്ന് തുറന്ന് പറഞ്ഞ് ബ്രണ്ടന്‍ മക്കല്ലം. എന്നാല്‍ അത് ഒരു ഡ്രഗ് ടെസ്റ്റഅ പരാജയമായി താന്‍ കാണുന്നില്ലെന്നു തന്റെ ആരോഗ്യ സ്ഥിതി മൂലം മരുന്ന് അധികം കഴിച്ചതിനാല്‍ വന്നതാണെന്നും താന്‍ ബിസിസിയുടെ ആന്റി ഡോപിംഗ് ഏജന്‍സിയ്ക്ക് മുന്നില്‍ തന്റെ ഡോക്ടര്‍മാരുടെയും നിയമ വിദഗ്ധരുടെയും സഹായത്തോടെ തെളിയിച്ചിരുന്നുവെന്നും ബ്രണ്ടന്‍ മക്കല്ലം.

2016 സീസണില്‍ ഗുജറാത്ത ലയണ്‍സിനു വേണ്ടി ഡല്‍ഹിയ്ക്കെതിരെ കളിക്കുമ്പോളാണ് സംഭവം നടക്കുന്നത്. ഡല്‍ഹിയുടെ വായു മലിനീകരണത്തിന്റെ തോത് കൂടുതലായിരുന്നതിനാല്‍ തനിക്ക് ആസ്തമയുടെ ശല്യമുണ്ടാകുകയും സാധാരണയുള്ള ഡോസിലും കൂടുതല്‍ മരുന്ന് കഴിക്കേണ്ടതായി വന്നിരി‍ന്നുവെന്നും താരം പറഞ്ഞു. തന്റെ മൂത്ര സാമ്പിളുകളില്‍ അനുവദനീയമായ നിലയിലും അധികം സാല്‍ബുട്‍മോള്‍ കണ്ടെത്തിയിരുന്നുവെന്ന് താരം തുറന്ന് പറഞ്ഞു.

വാഡ നിരോധിതമായി പ്രഖ്യാപിച്ച വസ്തു ആയതിനാല്‍ ബിസിസിഐ തന്നോട് വിശദീകരണം ആവശ്യപ്പെടുകയും താന്‍ സ്വീഡനില്‍ നിന്നുള്ള മെഡിക്കല്‍ വിദഗ്ധരുടെ സഹായത്തോടെ ബിസിസിഐയുടെ പ്രക്രിയയ്ക്ക് വിധേയനാകുകയായിരുന്നു. എല്ലാ വിവരങ്ങളും ബിസിസിഐയെ ബോധിപ്പിക്കുവാന്‍ തനിക്ക് അന്ന് ആയിരുന്നുവെന്ന് താരം പറഞ്ഞു.

അന്നത്തെ മത്സരത്തില്‍ 36 പന്തില്‍ നിന്ന് 60 റണ്‍സ് നേടിയ മക്കല്ലവും ഡ്വെയിന്‍ സ്മിത്തും ഗുജറാത്ത് ലയണ്‍സിനെ ഒരു റണ്‍സ് വിജയത്തില്‍ തിളങ്ങുകയായിരുന്നു. 2017 ജനുവരിയില്‍ തന്നെ ഇത് സംബന്ധിച്ച നടപടിക്രമങ്ങളെല്ലാം താന്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും താരം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement