ഈ ടീമിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ബുംറ

Photo: Twitter/@Jaspritbumrah93
- Advertisement -

വിദേശത്ത് ഒരു ഇന്ത്യൻ ടീം നേടിയ ഏറ്റവും വലിയ വിജയം നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിൽ 318 റൺസിന്‌ തോൽപ്പിച്ചതിന് ശേഷം സോഷ്യൽ മീഡിയയിലൂടെയാണ് ബുംറ തന്റെ സന്തോഷം പ്രകടിപ്പിച്ചത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ വെസ്റ്റിൻഡീസ് ബാറ്റിംഗ് നിറയെ തൂത്തെറിയുന്ന പ്രകടനം ബുംറ നടത്തിയിരുന്നു. വെറും 7 റൺസ് മാത്രം വിട്ട് കൊടുത്ത് ബുംറ 5 വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻമാരെ പുറത്താക്കിയിരുന്നു.

ബുംറയുടെ ബൗളിങിന്റെ മികവിൽ വെസ്റ്റിൻഡീസ് വെറും 100 റൺസിന് ഓൾ ഔട്ട് ആയിരുന്നു. താരത്തിന്റെ കരിയറിലെ നാലാമത്തെ അഞ്ച് വിക്കറ്റ് നേട്ടം കൂടിയായിരുന്നു ഇത്. ആദ്യ ഇന്നിങ്സിൽ ഒരു വിക്കറ്റ് വീഴ്ത്തിയ ബുംറ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. വെറും 11 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം ബുംറ കൈവരിച്ചത്.

Advertisement