ചരിത്ര ടെസ്റ്റിൽ അഫ്ഗാനെതിരെ ഇന്ത്യക്ക് വമ്പൻ വിജയം

- Advertisement -

ബെംഗളൂരു ടെസ്റ്റിൽ ഇന്നിങ്സിനും 262 റൺസിനും ഇന്ത്യ ജയിച്ചു. രണ്ടാമിന്നിങ്സിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 38.4 ഓവറിൽ 103 റൺസിന്‌ എല്ലാവരും പുറത്തായി. ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ ചീട്ട് കൊട്ടാരം പോലെയാണ് അഫ്ഗാൻ ബാറ്റിംഗ് നിര തകർന്നു വീണത്.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474 നെതിരെ 109 റണ്‍സിന് പുറത്തായ അഫ്ഗാന്‍ ഫോളോ ഓണ്‍ ചെയ്യുകയായിരുന്നു. 116 വർഷത്തെ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ദിവസം 24 വിക്കറ്റ് വീഴുന്നത്. അഫ്ഗാന്റെ 20 വിക്കറ്റുകളും ഇന്ത്യയുടെ നാല് വിക്കറ്റുമാണ് ഇന്ന് വീണത്.

ആദ്യ ഇന്നിങ്സിൽ പൊരുതി നിന്ന മുഹമ്മദ് നബി സംപൂജ്യനായാണ് മടങ്ങിയത്.
ഹഷ്മത്തുള്ള ഷഹീദി(36) മാത്രമാണ് ഇന്ത്യക്കെതിരെ പൊരുതിയത്. മുഹമ്മദ് ഷെഹ്സാദ്(13), ജാവേദ് അഹമ്മദ്(3), റഹ്മത് ഷാ(4), അസ്ഗര്‍ സ്റ്റാനിക്സായി(25), അഫ്സര്‍ സാസായി(1), റഷീദ് ഖാന്‍(12), മുജീബ് ഉര്‍ റഹ്മാന്‍(3), യമീന്‍ അഹമദ്സായി(1), വഫാദാര്‍(6 )

ഉമേഷ് യാദവ് മൂന്നും രവീന്ദ്ര ജഡേജ നാലും വിക്കറ്റ് വീഴ്ത്തിയാണ് അഫ്ഗാൻ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. ഇഷാന്ത് ശർമ്മ 2 വിക്കറ്റുമെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement