ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയരുമെന്ന് പ്രതീക്ഷിക്കുന്നു

തന്റെ ബാറ്റ്സ്മാന്മാര്‍ ഭേദപ്പെട്ട പ്രകടനം രണ്ടാം ഏകദിനത്തില്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ആദ്യ മത്സരത്തില്‍ 31 പന്തില്‍ നിന്ന് വെറും നാല് റണ്‍സാണ് ക്രിസ് ഗെയില്‍ നേടാനായത്. അതേ സമയം മോശം ഫോം തുടരുന്ന എവിന്‍ ലൂയിസ് 36 പന്തില്‍ നിന്ന് 40 റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ലോകകപ്പിലും ടി20 പരമ്പരയിലും മോശം ഫോമിലായിരുന്നു ലൂയിസ്.

ടീമിന് വേണ്ട അടിത്തറ നല്‍കുവാന്‍ ബാറ്റ്സ്മാന്മാര്‍ക്ക് കഴിയുന്നില്ലെന്നാണ് ഹോള്‍ഡര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇനിയുള്ള മത്സരങ്ങളില്‍ ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയര്‍ന്ന് സ്ഥിതിഗതികള്‍ മാറ്റുമെന്ന് താരം പ്രത്യാശിച്ചു. ലൂയിസ് ഫോമിലേക്ക് എത്തിയത് സന്തോഷകരമാണെന്നും ഹോള്‍ഡര്‍ പറഞ്ഞു.

Exit mobile version