പിഎസ്എല്‍ 2018 ഫൈനല്‍ കറാച്ചിയില്‍ തന്നെ നടക്കും: നജാം സേഥി

- Advertisement -

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിന്റെ ഫൈനല്‍ മത്സരം കറാച്ചിയില്‍ തന്നെ നടക്കുമെന്ന് ഉറപ്പാക്കുമെന്നഭിപ്രായപ്പെട്ട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേഥി. ഫെബ്രുവരി മാസത്തില്‍ ആരംഭിക്കുന്ന പിഎസ്എലിന്റെ ഫൈനല്‍ മാര്‍ച്ചിലാവും നടക്കുക. കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയം ആ സമയത്തേക്ക് മത്സര സജ്ജമാവുമെന്നതില്‍ തികഞ്ഞ വിശ്വാസമുണ്ടെന്ന് സേഥി അറിയിച്ചു. ഇന്നലെ നടന്ന ലീഗിന്റെ കളിക്കാരുടെ ഡ്രാഫ്ടിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നജാം സേഥി.

2009ലെ ശ്രീലങ്കയ്ക്ക് നേരെയുള്ള ഭീകര ആക്രമണത്തിനു ശേഷം യാതൊരു വിധ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളോ ശ്രദ്ധേയമായ മത്സരങ്ങളോ കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്നിട്ടില്ലായിരുന്നു. സ്റ്റേഡിയത്തിന്റെ പുനരുദ്ദാരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ പണി പൂര്‍ത്തിയാകുമോ എന്ന ചോദ്യത്തിനു മറുപടിയായാണ് നജാം സേഥി തന്റെ അഭിപ്രായം പങ്കുവെച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement