ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റിനു സമ്മതം മൂളുമെന്ന് വിശ്വസിക്കുന്നു: ക്രിക്കറ്റ് ഓസ്ട്രേലിയ

അടുത്ത വര്‍ഷം ഓസ്ട്രേലിയന്‍ പര്യടനത്തിനെത്തുന്ന ഇന്ത്യന്‍ ടീമിനെ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുവാന്‍ സമ്മതിപ്പിക്കുവാനാകുമെന്ന് വിശ്വസിക്കുന്നുവെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. പല രാജ്യങ്ങളും പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുവാന്‍ സന്നദ്ധത കാണിച്ചിട്ടുണ്ടെങ്കിലും ബിസിസിഐ ഈ ആശയത്തോട് മുഖം തിരിക്കുന്ന സമീപനമാണ് കൈക്കൊണ്ടിട്ടുള്ളത്. എബിസി റേഡിയോയോട് സംസാരിക്കുകയായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ജെയിംസ് സത്തര്‍ലാണ്ട് ആണ് ഇന്ത്യയെ വിശ്വാസത്തിലെടുക്കാനാകുമെന്ന് പ്രതീക്ഷ അര്‍പ്പിച്ചത്.

എല്ലാം വേനല്‍ കാലത്തും ഒരു ടെസ്റ്റ് ഡേ നൈറ്റില്‍ നടത്താമെന്നത് പ്രഖ്യാപിത നയമാണ്. അടുത്ത വേനലില്‍ ഓസ്ട്രേലിയ ഇന്ത്യയെയും ശ്രീലങ്കയെയുമാണ് ആതിഥേയത്യം വഹിക്കുന്നത്. അതില്‍ ഇന്ത്യയുമായുള്ള പരമ്പരയില്‍ ഒരു ഡേ നൈറ്റ് ടെസ്റ്റ് നടന്നാല്‍ അത് കൂടുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് എത്തിക്കുമെന്ന് സത്തര്‍ലാണ്ട് അഭിപ്രായപ്പെട്ടു. ഡേ നൈറ്റ് ടെസ്റ്റുകളുടെ സ്വാഭാവിക വേദി അഡിലെയിഡ് ആണെങ്കിലും മറ്റു ഗ്രൗണ്ടുകളെയും പരിഗണിക്കുന്നുണ്ടെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അഭിപ്രായപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial