മുസ്തഫിസുര്‍ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷ: വാല്‍ഷ്

ബംഗ്ലാദേശിന്റെ ചാമ്പ്യന്‍ ഫാസ്റ്റ് ബൗളര്‍ തന്റെ മികച്ച ഫോമിലേക്ക് ഏഷ്യ കപ്പിനിടെ മടങ്ങിയെത്തുമെന്ന് അഭിപ്രായപ്പെട്ട് ടീമിന്റെ ബൗളിംഗ് കോച്ച് കോര്‍ട്നി വാല്‍ഷ്. സെപ്റ്റംബര്‍ 15നു ആരംഭിക്കുന്ന ഏഷ്യ കപ്പില്‍ ബംഗ്ലാദേശ് ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ക്കൊപ്പമാണ് പ്രാഥമിക ഘട്ടത്തില്‍ മത്സരിക്കേണ്ടത്.

മുസ്തഫിസുര്‍ മികച്ച കഴിവുള്ള താരമാണെന്ന് പറഞ്ഞ വാല്‍ഷ്, പരിക്കിന്റെ അലട്ടലുകളില്‍ ഒഴിഞ്ഞ് നിന്നാല്‍ താരം ഏഷ്യ കപ്പില്‍ മികച്ച തിരിച്ചുവരവ് നടത്തുമെന്ന് അഭിപ്രായപ്പെട്ടു. വിന്‍ഡീസിനെതിരെ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. താരം ടീമിലുണ്ടെങ്കില്‍ തന്നെ ടീമിലെ ബൗളര്‍മാരുടെ ആത്മവിശ്വാസം ഏറെ ഉയരുമെന്നും മുന്‍ വിന്‍ഡീസ് താരം അഭിപ്രായപ്പെട്ടു. തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് ഏഷ്യ കപ്പില്‍ മുസ്തഫിസുര്‍ എത്തുമെന്നാണ് ബംഗ്ലാദേശ് ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നതെന്നും വാല്‍ഷ് അഭിപ്രായപ്പെട്ടു.

Exit mobile version