തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ദുഖമുണ്ടാക്കി – ജസ്റ്റിന്‍ ലാംഗര്‍

തന്റെ കോച്ചിംഗ് ശൈലിയെക്കുറിച്ച് താരങ്ങളുയര്‍ത്തിയ വിമര്‍ശനങ്ങള്‍ സത്യസന്ധമായി തന്നെ ദുഖത്തിലാക്കിയെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ഇന്ത്യയ്ക്കെതിരെയുള്ള പരമ്പര പരാജയപ്പെട്ടതിന് ശേഷമാണ് മുന്‍ ഓസ്ട്രേലിയന്‍ താരം കൂടിയായ ജസ്റ്റിന്‍ ലാംഗറുടെ കടുത്ത ശൈലിയെക്കുറിച്ച് താരങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.

അന്ന് ഉയര്‍ന്ന ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയ ലാംഗറുടെ കരാര്‍ ദൈര്‍ഘിപ്പിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. തനിക്ക് കരാര്‍ വീണ്ടും പുതുക്കി ലഭിയ്ക്കണെന്നും വീണ്ടും ഓസ്ട്രേലിയയ്ക്കായി മികച്ച പ്രകടനങ്ങള്‍ നടത്തുന്ന ടീമിനെ ഒരുക്കുവാന്‍ തനിക്ക് അവസരം ലഭിയ്ക്കുമെന്നുമാണ് കരുതുന്നേ എന്നാണ് ഓസ്ട്രേലിയന്‍ കോച്ച് പറയുന്നത്.

താനൊരു മികച്ച കോച്ചല്ലെന്നും മികച്ച കോച്ചാവാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ലാംഗര്‍ വ്യക്തമാക്കി. ബോര്‍ഡിനും മാനേജ്മെന്റിനും താനാണ് ഈ ദൗത്യത്തിന് അര്‍ഹനെന്ന് തോന്നിയാൽ തനിക്ക് പുതിയ കരാര്‍ ലഭിയ്ക്കുമെന്നും ലാംഗര്‍ കൂട്ടിചേര്‍ത്തു.

Exit mobile version