Site icon Fanport

ഹർദിക് പാണ്ട്യ ടെസ്റ്റ് ഓൾ റൗണ്ടർ അല്ലെന്ന് ഹോൾഡിങ്

ഹർദിക് പാണ്ട്യ ഇന്ത്യയുടെ ടെസ്റ്റ് ഓൾ റൗണ്ടർ ആയിട്ടില്ലെന്ന് മുൻ വെസ്റ്റിൻഡീസ് താരം മൈക്കൽ ഹോൾഡിങ്.  ടെസ്റ്റിൽ ബാറ്റിങ്ങിൽ പാണ്ട്യ മികച്ച പ്രകടനം കാഴ്ചവെക്കുന്നില്ലെന്നും ബൗളർ എന്ന നിലക്ക് സ്ഥിരത ഇല്ലെന്നും ഹോൾഡിങ് പറഞ്ഞു.

പല മുൻ താരങ്ങളും ഹർദിക് പാണ്ട്യയെ കപിൽ ദേവിന്റെ പിൻഗാമിയായി ആയിട്ടാണ് വാഴ്ത്തിയിരുന്നത്. എന്നാൽ അതിനൊത്തൊരു പ്രകടനം ഇംഗ്ലണ്ടിൽ കാഴ്ചവെക്കാൻ പാണ്ട്യക്ക് ആയിരുന്നില്ല. നേരത്തെ താരത്തിന്റെ ഓൾ റൗണ്ടർ കഴിവിനെ വിമർശിച്ച് സുനിൽ ഗവാസ്‌ക്കറും രംഗത്തെത്തിയിരുന്നു.

ഈ പരമ്പരയിൽ ഇതുവരെ 90 റൺസ് മാത്രമാണ് ഹർദിക് പാണ്ട്യ നേടിയത്. ബൗളിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയ പാണ്ട്യ വെറും 3 വിക്കറ്റ് മാത്രമാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version