തുടക്കം തകര്‍ച്ച, രക്ഷകനായി ജേസണ്‍ ഹോള്‍ഡര്‍

പാപുവ ന്യു ഗിനി നേടിയ 200 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ വിന്‍‍ഡീസിനു തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും പുറത്താകാതെ 99 റണ്‍സ് നേടി നായകന്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 6 വിക്കറ്റിന്റെ ജയം സ്വന്തമാക്കാന്‍ കരീബിയന്‍ സംഘത്തിനായി. 58/4 എന്ന നിലയിലേക്ക് വീണതിനു ശേഷം ഷായി ഹോപിനോടൊപ്പം(49*) 143 റണ്‍സ് കൂട്ടുകെട്ട് നേടിയാണ് വിന്‍ഡീസ് നായകന്‍ ജയം ഉറപ്പാക്കിയത്. ജയിക്കുമ്പോള്‍ 99 റണ്‍സില്‍ പുറത്താകാതെ നില്‍ക്കുകയായിരുന്നു ഹോള്‍ഡര്‍. ഇത് വിന്‍ഡീസിന്റെ രണ്ടാം ജയമാണ്.

നേരത്തെ കാര്‍ലോസ് ബ്രാത്‍വൈറ്റിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ ബലത്തില്‍ ഗിനിയെ 42.4 ഓവറില്‍ 200 റണ്‍സിനു വിന്‍ഡീസ് പുറത്താക്കുകയായിരുന്നു. 10 ഓവറില്‍ 27 റണ്‍സ് വഴങ്ങിയാണ് ബ്രാത്‍വൈറ്റ് തന്റെ അഞ്ച് വിക്കറ്റുകള്‍ നേടിയത്. 57 റണ്‍സ് നേടിയ അസ്സാദ് വാല ടോപ് സ്കോറര്‍ ആയപ്പോള്‍ ടോണി‍ ഊറ(37), മഹുരു ദായി(35), നോര്‍മന്‍ വാനുവ(35) എന്നിവര്‍ ചേര്‍ന്നാണ് ടീം സ്കോര്‍ 200ല്‍ എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയൂറോപ്പ ലീഗിൽ ഡോർട്മുണ്ടിന് ഞെട്ടിക്കുന്ന തോൽവി
Next articleസ്കോട്‍ലാന്‍ഡിനു മൂന്നാം ജയം, നേപ്പാളിനെ പരാജയപ്പെടുത്തിയത് 4 വിക്കറ്റിനു