ലോര്‍ഡ്സില്‍ ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക

- Advertisement -

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക. ആദ്യമായാണ് ലോര്‍ഡ്സില്‍ ഒരു ഏകദിന വിജയം ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 153 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക സ്വന്തമാക്കകുയായിരുന്നു.ലഞ്ചിനു പിരിയുമ്പോള്‍ ഹാഷിം അംല(34*), ക്വിന്റണ്‍ ഡിക്കോക്ക്(20*) എന്നിവരുടെ സഹായത്തോടെ 11 ഓവറില്‍ 59 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഇതിനിടെ ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന ബഹുമതിയും അംല സ്വന്തമാക്കി.

ഉച്ചഭക്ഷണത്തിനു ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമൊന്നുമില്ലാതെ 36 റണ്‍സ് കൂടി നേടുകയുണ്ടായി. സ്കോര്‍ 95ല്‍ നില്‍ക്കെ ഇരട്ട പ്രഹരമാണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയത്. 55 റണ്‍സ് നേടിയ അംലയെ പുറത്താക്കി ടോബി റോളണ്ട്-ജോണ്‍സ് അരങ്ങേറ്റത്തിലെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. 3 പന്തുകള്‍ക്ക് ശേഷം ക്വിന്റണ്‍ ഡിക്കോക്കും(34) മടങ്ങി. ഡിക്കോക്കിനെയും ഫാഫ് ഡ്യുപ്ലെസിയെയും(5) ജേക്ക് ബാള്‍ ആണ് പുറത്താക്കിയത്. 95/0 എന്ന നിലയില്‍ നിന്ന് 101/3 എന്ന നിലയിലായ ദക്ഷിണാഫ്രിക്കയെ ലക്ഷ്യത്തിലെത്തിയ്ക്കു എന്ന ദൗത്യം ജീന്‍ പോള്‍ ഡുമിനിയും എബി ഡിവില്ലിയേഴ്സിലും വന്ന് ചേരുകയായിരുന്നു. കൂടുതല്‍ നഷ്ടമില്ലാതെ 28.5 ഓവറുകളില്‍ ഇരുവരും ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റ് വിജയത്തിലെത്തിച്ചു. ഡുമിനി 28 റണ്‍സും ഡിവില്ലിയേഴ്സ് 27 റണ്‍സും നേടി. കാഗിസോ റബാഡയാണ് മാന്‍ ഓഫ് ദി മാച്ച്. ഓയിന്‍ മോര്‍ഗന്‍ മാന്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഇംഗ്ലണ്ട് ഇന്നിംഗ്സ് ഇവിടെ വായിക്കാം.

Advertisement