26 വര്‍ഷങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാനെതിരെ ജയവുമായി വിന്‍ഡീസ്

- Advertisement -

ഷാര്‍ജ ടെസ്റ്റില്‍ ആവേശകരമായ വിജയം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്. അഞ്ച് വിക്കറ്റിനാണ് വിന്‍ഡീസ് വിജയം കൈവരിച്ചത്. അവസാന ദിവസം അഞ്ച് വിക്കറ്റ് കൈയിലിരിക്കെ വിന്‍ഡീസിനു നേടേണ്ടിയിരുന്നത് 39 റണ്‍സായിരുന്നു. അഞ്ചാം ദിവസം വിക്കറ്റൊന്നും നഷ്ടപ്പെടാതെയാണ് വിന്‍ഡീസ് ലക്ഷ്യം നേടിയെടുത്തത്. ക്രെയിഗ് ബ്രൈത്‍വൈറ്റും ഷെയിന്‍ ഡോറിച്ചും 60 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ബ്രൈത്‍വൈറ്റ് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയപ്പോള്‍ യസീര്‍ ഷായാണ് മാന്‍ ഓഫ് ദി സീരിസ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ രണ്ട് ടെസ്റ്റുകളും വിജയിച്ച് പരമ്പര പാക്കിസ്ഥാന്‍ 2-1 നു സ്വന്തമാക്കിയെങ്കിലും 26 വര്‍ഷങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാനെതിരെ വിജയം നേടിയത് വഴി ചരിത്ര നേട്ടത്തിനാണ് വിന്‍ഡീസ് ടീം അര്‍ഹരായത്.

Advertisement