ഹെരാത്തും ലക്മലും വിന്‍ഡീസ് പരമ്പരയില്‍ രണ്ട് ടെസ്റ്റുകളില്‍ മാത്രമേ കളിക്കുകയുള്ളു

- Advertisement -

ശ്രീലങ്കന്‍ താരങ്ങള്‍ അടിക്കടി പരിക്കിന്റെ പിടിയിലാകുന്നതിനെ ചെറുക്കുവാനുള്ള ശ്രമവുമായി ലങ്കന്‍ ബോര്‍ഡ്. വരുന്ന വിന്‍ഡീസ് പരമ്പരയില്‍ വെറ്ററന്‍ താരം രംഗന ഹെരാത്തും സുരംഗ ലക്മലും മൂന്ന് ടെസ്റ്റ് പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമേ കളിക്കുകയുള്ളു എന്നറിയിച്ച് ലങ്കന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഗ്രെയിം ലാബ്രൂയി. ശ്രീലങ്കയുടെ വര്‍ക്ക്‍ലോഡ് മാനേജ്മെന്റിന്റെ ഭാഗമായാണ് ഈ തീരുമാനം.

ഹെരാത്ത് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 40 വയസ്സ് തികച്ചിരുന്നു. താരത്തിന്റെ സേവനം കൂടുതല്‍ കാലം ഉപയോഗിക്കാനായാണ് ഈ ശ്രമം. ഒരിന്നിംഗ്സില്‍ 30ലധികം ഓവറുകള്‍ സാധാരണ ഹെരാത്ത് എറിയാറുണ്ട്. ആദ്യ ടെസ്റ്റില്‍ കളിപ്പിച്ച ശേഷം മാത്രമാവും താരത്തിനെ ഏതെല്ലാം മത്സരങ്ങളില്‍ തുടര്‍ന്ന് കളിപ്പിക്കണമെന്ന് തീരുമാനിക്കുകയുള്ളുവെന്ന് ചെയര്‍മാന്‍ അറിയിച്ചു.

ലോകകപ്പ് സാധ്യതകളെ മുന്‍നിര്‍ത്തിയാണ് ലക്മലിനെയും എല്ലാ ടെസ്റ്റുകളിലും കളിപ്പിക്കാത്തതെന്ന് ലാബ്രൂയി പറഞ്ഞു. പ്രാദേശിക ടൂര്‍ണ്ണമെന്റില്‍ താരം പരിക്ക് മൂലം കളിച്ചിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement