ലങ്കയുടെ ലീഡ് നൂറിനോടടുക്കുന്നു

ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് നൂറിനോടടുക്കുന്നു. നാലാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ ശ്രീലങ്കയ്ക്ക് ഒന്നാം ഇന്നിംഗ്സില്‍ 91 റണ്‍സ് ലീഡാണുള്ളത്. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ലങ്ക 263/8 എന്ന നിലയിലാണ്. രംഗന ഹെരാത്ത് 43 റണ്‍സുമായി നില്‍ക്കുന്നു. കൂട്ടിനു സുരംഗ ലക്മല്‍ 10 റണ്‍സ് നേടിയിട്ടുണ്ട്.

165/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്ക അതിവേഗത്തിലാണ് ആദ്യ സെഷനില്‍ റണ്‍സ് കണ്ടെത്തിയത്. നിരോഷന്‍ ഡിക്ക്വെല്ല 38 പന്തില്‍ നിന്ന് 35 റണ്‍സ് നേടി പുറത്തായപ്പോള്‍ ടീം സ്കോര്‍ 200 ആയിരുന്നു. പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ശ്രീലങ്കയെ പ്രതിരോധത്തിലാക്കി. 200/4 എന്ന നിലയിലേക്ക് 201/7 എന്ന സ്ഥിതിയിലേക്ക് വീണ ലങ്കയെ അതിവേഗം പുറത്താക്കാമെന്ന ഇന്ത്യന്‍ പ്രതീക്ഷ എന്നാല്‍ വിചാരിച്ച പോലെ സഫലമായില്ല.

രംഗന ഹെരാത്തിന്റെ ഒറ്റയാള്‍ പ്രകടനമാണ് ലങ്കയുടെ ലീഡ് 91 വരെ എത്തിച്ചത്. 67 പന്തില്‍ നിന്നാണ് ഹെരാത്ത് 43 റണ്‍സ് നേടിയത്. ഇതിനിടെ ദില്‍രുവന്‍ പെരേര ഡ്രസ്സിംഗ് റൂമിന്റെ സഹായത്തോടെ റിവ്യൂ ആവശ്യപ്പെട്ടത് പുതിയ ഡിആര്‍എസ് വിവാദത്തിനു തുടക്കമിട്ടിട്ടുണ്ട്.

ഇന്ത്യയ്ക്കായി നാലാം ദിവസം വിക്കറ്റുകള്‍ വീഴ്ത്തിയത് മുഹമ്മദ് ഷമിയും(3), ഭുവനേശ്വര്‍ കുമാറുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡിആര്‍എസ് വിവാദം വീണ്ടും
Next articleകേരളത്തിന്റെ ലീഡ് 205, സഞ്ജു 78*