ഗാലേയില്‍ ശ്രീലങ്ക

- Advertisement -

ബംഗ്ലാദേശിനെതിരെ ഗാലേ ടെസ്റ്റില്‍ കൂറ്റന്‍ വിജയവുമായി ആതിഥേയര്‍. അവസാന ദിവസം 390 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് ഇന്നിംഗ്സ് 197 റണ്‍സിനു അവസാനിച്ചു. 259 റണ്‍സിന്റെ വിജയമാണ് ടെസ്റ്റില്‍ ശ്രീലങ്ക കരസ്ഥമാക്കിയത്. കുശല്‍ മെന്‍ഡിസ് ആണ് മാന്‍ ഓഫ് ദി മാച്ച്.

അവസാന ദിവസം 67/0 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിനു രണ്ടാമത്തെ പന്തില്‍ തന്നെ ആദ്യ പ്രഹരം ലഭിച്ചു. 53 റണ്‍സ് നേടിയ സൗമ്യ സര്‍ക്കാരിനെ അസേല ഗുണരത്നേ എറിഞ്ഞിടുകയായിരുന്നു. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ശ്രീലങ്ക 104/5 എന്ന നിലയിലേക്ക് തകര്‍ന്നു. മുഷ്ഫികുര്‍ റഹിം-ലിറ്റണ്‍ ദാസ് എന്നിവര്‍ ചേര്‍ന്ന് ആറാം വിക്കറ്റില്‍ പൊരുതി നോക്കിയെങ്കിലും അതും അധിക നേരം നീണ്ടു നിന്നില്ല. 54 റണ്‍സ് കൂട്ടുകെട്ടിനു ഒടുവില്‍ റഹിം(34) പുറത്തായി. ഏറെ വൈകാതെ ലിറ്റണ്‍ ദാസും(35) പുറത്തായതോടു കൂടി ശ്രീലങ്ക വിജയമുറപ്പിക്കുകയായിരുന്നു. 28 റണ്‍സ് നേടിയ മെഹ്ദി ഹസനെ പുറത്താക്കി രംഗന ഹെരാത്ത് തന്റെ 6 വിക്കറ്റ് നേട്ടവും ശ്രീലങ്കയ്ക്ക് വിജയവും നേടിയെടുത്തു.

Advertisement