Henryshipley

ഓക്ലാന്‍ഡിൽ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് ശ്രീലങ്ക

ഓക്ലാന്‍ഡിൽ ന്യൂസിലാണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ കനത്ത തോൽവിയേറ്റ് വാങ്ങി ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 49.3 ഓവറിൽ 274 റൺസിന് പുറത്തായപ്പോള്‍ ശ്രീലങ്കയുടെ ഇന്നിംഗ്സ് 19.5 ഓവറിൽ 76 റൺസിന് അവസാനിച്ചു.

51 റൺസ് നേടിയ ഫിന്‍ അലനൊപ്പം ഡാരിൽ മിച്ചൽ(47), രച്ചിന്‍ രവീന്ദ്ര(49), ഗ്ലെന്‍ ഫിലിപ്പ്സ്(39) എന്നിവരുടെ ബാറ്റിംഗ് മികവാണ് ന്യൂസിലാണ്ടിനെ 274 റൺസിലെത്തിച്ചത്. ശ്രീലങ്കയ്ക്കായി ചാമിക കരുണാരത്നേ നാലും കസുന്‍ രജിത, ലഹിരു കുമര എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഹെന്‍റി ഷിപ്ലി 5 വിക്കറ്റ് നേട്ടം കൊയ്തപ്പോള്‍ ഡാരിൽ മിച്ചൽ, ബ്ലെയര്‍ ടിക്നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി ന്യൂസിലാണ്ട് ബൗളിംഗിൽ തിളങ്ങി. 18 റൺസ് നേടിയ ആഞ്ചലോ മാത്യൂസ് ആണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍.

Exit mobile version