ശ്രീലങ്കയുടെ വനിത ക്രിക്കറ്റ് ടീം കോച്ച് രാജിവെച്ചു

- Advertisement -

കോച്ചിംഗ് പദവി രാജിവെച്ച് ശ്രീലങ്കയുടെ വനിത ടീം കോച്ച് ഹേമന്ത ദേവപ്രിയ. ശ്രീലങ്ക ക്രിക്കറ്റ് മീഡിയ റിലീസിലൂടെയാണ് കാര്യം വ്യക്തമാക്കിയത്. വ്യക്തിപരമായ കാരണങ്ങള്‍ കാണിച്ചാണ് ഒക്ടോബര്‍ 2016 മുതല്‍ ടീമിന്റെ ചുമതല വഹിക്കുന്ന ഹേമന്ത പദവി ഒഴിയുന്നത്. എന്നാല്‍ ഏഷ്യ കപ്പിലെ മോശം പ്രകടനം കൂടി ഈ തീരുമാനത്തിനു പിന്നിലുണ്ടായേക്കാമെന്നാണ് കരുതുന്നത്.

ഹേമന്ത് ദേവപ്രിയയുടെ സേവനത്തില്‍ തങ്ങള്‍ നന്ദി അറിയിക്കുന്നു എന്നറിയിച്ച ശ്രീലങ്ക ക്രിക്കറ്റിന്റെ സിഇഒ ആഷ്‍ലി ഡി സില്‍വ പുതിയ കോച്ചിനെ ഉടനെ നിയമിക്കുമെന്ന് അറിയിച്ചു. ടൂര്‍ണ്ണമെന്റില്‍ ശ്രീലങ്ക തായ്‍ലാന്‍ഡിനോട് പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി തുടങ്ങിയ ലങ്കയ്ക്ക് പിന്നീട് മലേഷ്യയ്ക്കെതിരെ മാത്രമേ വിജയം നേടാനായുള്ളു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement