ഇംഗ്ലണ്ട് പര്യടനത്തില്‍ ന്യൂസിലാണ്ടിന് സഹായത്തിനായി ഒരു കോച്ച് കൂടി

ഇംഗ്ലണ്ട് പര്യടനത്തിന് പോകുന്ന ന്യൂസിലാണ്ട് ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ഹെയിന്‍റിച്ച് മലനും ചേരും. ഓക്ക്ലാന്‍ഡ് എയ്സസിന്റെ മുഖ്യ കോച്ചാണ് മലന്‍. മുഖ്യ കോച്ച് ഗാരി സ്റ്റെഡ്, ബൗളിംഗ് കോച്ച് ഷെയിന്‍ ജുര്‍ഗെന്‍സെന്‍, ബാറ്റിംഗ് കോച്ച് ലൂക്ക് റോഞ്ചി എന്നിവര്‍ക്കൊപ്പമാവും മലന്‍ പ്രവര്‍ത്തിക്കുക.

ജൂണ്‍ 2 മുതല്‍ രണ്ട് ടെസ്റ്റ് പരമ്പരളിലാണ് ഇംഗ്ലണ്ടും ന്യൂസിലാണ്ടും ഏറ്റുമുട്ടുക. അതിന് ശേഷം ഇന്ത്യയുമായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കും. എന്നാല്‍ മലന്‍ ഈ ടെസ്റ്റ് ഫൈനലിന്റെ ഭാഗമായിരിക്കില്ല.

Exit mobile version