
ഷാര്‍ജയില്‍ അരങ്ങേറാനിരിക്കുന്ന ടി10 ക്രിക്കറ്റ് ലീഗിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായി ഹീര ഗ്രൂപ്പ്. ഹൈദ്രാബാദ് ആസ്ഥാനമായി പ്രവര്‍ത്തിച്ച് വരുന്ന ഗ്രൂപ്പ് ആണ് ഹീര ഗ്രൂപ്പ്. ഇന്ത്യയുടെ വിരേന്ദര്‍ സേവാഗ്, ഷാഹിദ് അഫ്രീദി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റാണ് ടി10 ക്രിക്കറ്റ് ലീഗ്. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റില്‍ രണ്ട് വീതം ടീമുകള്‍ പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial