
സ്കോട്ലാന്ഡ് ക്രിക്കറ്റ് ടീമിനൊപ്പം ചേരുവാനായി മുന്‍ സിംബാബ്വേ താരം. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ സ്കോട്ലാന്ഡിന്റെ കണ്‍സള്‍ട്ടന്റായി ഹീത്ത് സ്ട്രീക്ക് പ്രവര്‍ത്തിക്കും. ഒരു മത്സരം പരാജയപ്പെടുകയും ഒന്നില്‍ സമനിലയിലും അവസാനിച്ച സ്കോട്ലാന്ഡിനു നെതര്‍ലാണ്ട്സിനെതിരെയുള്ള രണ്ട് മത്സരങ്ങള്‍ ജയിക്കാനായാല്‍ ഫൈനലില്‍ കടക്കാനാകും.
സ്കോട്ലാന്ഡ് കോച്ച് ഗ്രാന്റ് ബ്രാഡ്ബേണ്‍ ആണ് തന്നോട് ടീമിനൊപ്പം ചേരുവാന്ർ ആവശ്യപ്പെട്ടതെന്നാണ് സ്ട്രീക്ക് വെളിപ്പെടുത്തിയത്. സിംബാബ്വേയെ ലോകകപ്പിനു യോഗ്യത നേടിക്കൊടുക്കുവാന്‍ കഴിയാതെ പോയ സ്ട്രീക്കിനെ ടീമിന്റെ കോച്ചിംഗ് സ്ഥാനത്ത് നിന്ന് പുറത്താക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
