വംശീയാധിക്ഷേപ ആരോപണങ്ങളെ തള്ളി ഹീത്ത് സ്ട്രീക്ക്

- Advertisement -

മുന്‍ സിംബാബ്‍വേ താരവും കോച്ചുമായ ഹീത്ത് സ്ട്രീക്കിനെതിരെയുള്ള വംശീയാധിക്ഷേപ ആരോപണങ്ങളെ തള്ളി താരം രംഗത്ത്. 2019 ലോകകപ്പ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ശേഷം സ്ട്രീക്കിനോടും കോച്ചിംഗ് സ്റ്റാഫിലെ മറ്റംഗങ്ങളോടും പിരിഞ്ഞ് പോകുവാന്‍ സിംബാബ്‍വേ ക്രിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. അതിനു മുതിരാതിരുന്ന ഇവരെ ബോര്‍ഡ് പുറത്താക്കുകയായിരുന്നു.

സംഭവത്തിനു ശേഷമാണ് സിംബാബ്‍വേ ക്രിക്കറ്റ് ചെയര്‍മാന്‍ യുഎഇയ്ക്കെതിരെ നടന്ന മത്സരത്തിനു തൊട്ട് മുമ്പ് ടീമില്‍ വേര്‍തിരിവ് സൃഷ്ടിക്കുവാനുള്ള ശ്രമം നടത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. കളിക്ക് തൊട്ടു മുമ്പ് പിജെ മൂര്‍ കളിക്കുന്ന വിവരം കറുത്ത വര്‍ഗ്ഗക്കാരായ താരങ്ങളെ ആരെയയും തന്നെ അറിയിച്ചിരുന്നില്ലെന്നും അതേ സമയം വെളുത്ത കളിക്കാര്‍ക്ക് ഇത് നേരത്തെ അറിയാമായിരുന്നുവെന്നും ചെയര്‍മാന്‍ ആരോപിച്ച്. സെഫാസ് സുവാവോയെ പുറത്തിരുത്തിയ കാര്യം താരം വാംഅപ്പ് സമയത്ത് മാത്രമാണ് അറിഞ്ഞത്. ഇതെല്ലാം മറച്ച് വയ്ക്കേണ്ട കാര്യമെന്താണെന്നാണ് ചെയര്‍മാന്റെ ചോദ്യം.

എന്നാല്‍ ഇതെല്ലാം അടിസ്ഥാനരഹിതമെന്ന് പറഞ്ഞ സ്ട്രീക്ക്, സിംബാബ്‍വേയിലെ കറുത്ത വര്‍ഗ്ഗക്കാരായ ഹാമിള്‍ട്ടണ്‍ മസകഡ്സ, ടെണ്ടായി ചിസോരോ ക്രിസ് പോഫു എന്നിവരോട് തന്റെ ഇത്തരം നയത്തെക്കുറിച്ച് ചോദിക്കുവാന്‍ ആവശ്യപ്പെട്ടു. കൈല്‍ ജാര്‍വിസിനെ ടെണ്ടായി ചിസോരയ്ക്കായി പുറത്തിരിത്തുമ്പോള്‍ വംശവെറിയന്‍ അല്ലാത്ത താന്‍ സെഫാസിനു പകരം മൂറിനെ കളിപ്പിക്കുമ്പോള്‍ മാത്രം റേസിസ്റ്റ് ആവുന്നതെങ്ങനെയെന്ന് സ്ട്രീക്ക് ചോദിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement