Picsart 24 11 30 10 01 24 180

ഓസ്ട്രേലിയക്ക് വൻ തിരിച്ചടി, അഡ്‌ലെയ്ഡ് ടെസ്റ്റിൽ നിന്ന് ഹേസിൽവുഡ് പുറത്തായി

ഓസ്‌ട്രേലിയക്ക് രണ്ടാം ടെസ്റ്റിന് മുമ്പ് ശക്തമായ തിരിച്ചടി. അവരുടെ ഏറ്റവും ഫോമിൽ ഉള്ള ബൗളർ ആയ ജോഷ് ഹേസിൽവുഡിന് പരിക്ക്. അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ താരം ഉണ്ടാകില്ല എന്ന് ഓസ്ട്രേലിയ അറിയിച്ചു.

ഡിസംബർ 6 ന് ആണ് പിങ്ക്-ബോൾ ടെസ്റ്റ് ആരംഭിക്കുന്നത്. സ്കോട്ട് ബോളണ്ട് പകരം ഇലവനിൽ ഇടംനേടാൻ സാധ്യതയുണ്ട്. അൺക്യാപ്പ്ഡ് പേസർമാരായ സീൻ ആബട്ടിനെയും ബ്രണ്ടൻ ഡോഗറ്റിനെയും ഓസ്ട്രേലിയ ഇപ്പോൾ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. .

Exit mobile version