രോഹത്തിനെ പുറത്താക്കി ഹാസല്‍വുഡ്, ഇന്ത്യയ്ക്ക് ആദ്യ പ്രഹരം

സിഡ്നി ടെസ്റ്റിലെ രണ്ടാം ദിവസം അവസാനിക്കുവാന്‍ 20ല്‍ താഴെ ഓവറുകള്‍ മാത്രം അവശേഷിക്കെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഓസ്ട്രേലിയയെ 338 റണ്‍സിന് പുറത്താക്കിയ ശേഷം ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ടീമിന് മികച്ച തുടക്കം നല്‍കുകയായിരുന്നു. ഓപ്പണിംഗില്‍ ഇറങ്ങിയ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. താരത്തിനെ സ്വന്തം ബൗളിംഗില്‍ ജോഷ് ഹാസല്‍വുഡ് പിടിച്ച് പുറത്താക്കുകയായിരുന്നു.

77 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ രോഹിത്തും ശുഭ്മന്‍ ഗില്ലം ചേര്‍ന്ന് ഇന്ത്യയ്ക്ക് വേണ്ടി ഒന്നാം വിക്കറ്റില്‍ 70 റണ്‍സ് നേടിയിരുന്നു. 27ാം ഓവറിന്റെ അവസാന പന്തിലാണ് ഹാസല്‍വുഡ് ഓസ്ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്.

Exit mobile version