ഡര്‍ബനില്‍ ഓസ്ട്രേലിയയ്ക്ക് വിജയം

- Advertisement -

ഡര്‍ബന്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് ജയം. ക്വിന്റണ്‍ ഡിക്കോക്കിന്റെ വിക്കറ്റ് ഹാസല്‍വുഡ് വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ ചെറുത്ത്നില്പ് അവസാനിക്കുകയായിരുന്നു. 293/9 എന്ന നിലയില്‍ നാലാം ദിവസം കളി അവസാനിപ്പിച്ച ആതിഥേയര്‍ക്ക് 5 റണ്‍സ് കൂടിയാണ് ചേര്‍ക്കാനായത്. സ്കോര്‍ 298ല്‍ നില്‍ക്കെ ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആവുകയായിരുന്നു. 83 റണ്‍സാണ് ഡിക്കോക്ക് നേടിയത്. മിച്ചല്‍ സ്റ്റാര്‍ക്കാണ് കളിയിലെ താരം.

ഓസ്ട്രേലിയയ്ക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് നാലും ജോഷ് ഹാസല്‍വുഡ് മൂന്നും വിക്കറ്റാണ് നേടിയത്. 118 റണ്‍സിന്റെ ജയമാണ് ഓസ്ട്രേലിയ നേടിയത്. ഡര്‍ബനില്‍ കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ആറാം തോല്‍വിയാണ് ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement