
ആറ് സീസണുകളില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനു വേണ്ടി കുപ്പായമണിഞ്ഞ ജോണ്‍ ഹേസ്റ്റിംഗ്സ് അടുത്ത സീസണില്‍ സിഡ്നി സിക്സേര്‍സിനു വേണ്ടി കരാര്‍ ഒപ്പിട്ടു. 2018-19 ബിഗ് ബാഷ് സീസണില്‍ ആണ് താരം പുതിയ ടീമിലേക്ക് ചേക്കേറിയത്. 2017-18 സീസണില്‍ സ്റ്റാര്‍സിനെ നയിച്ച ഹേസ്റ്റിംഗ്സിനു ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായെങ്കിലും സീസണില്‍ അവസാന സ്ഥാനക്കാരായാണ് മെല്‍ബേണ്‍ സ്റ്റാര്‍സ് ഫിനിഷ് ചെയ്തത്.
ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവര്‍ക്ക് വേണ്ടിയും താരം മുമ്പ് കളിച്ചിട്ടുണ്ട്. പാക്കിസ്ഥാന് സൂപ്പര്‍ ലീഗില്‍ ക്വേറ്റ് ഗ്ലാഡിയേറ്റേര്‍സ് ടീം അംഗവുമാണ് ഹേസ്റ്റിംഗ്സ്. 2017 ഒക്ടോബറില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial