Picsart 23 01 18 19 27 32 271

ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഹാഷിം അംല വിരമിച്ചു

ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഹാഷിം അംല ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. നേരത്തെ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച അംല ഇനി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഉണ്ടാകില്ല. കൗണ്ടി ടീമായ സറേയിൽ കളിക്കുകയായിരുന്നു താരം ഇതുവരെ. 2019ൽ ആയിരുന്നു അംല അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. അന്താരാഷ്ട്ര കരിയറിൽ 18,000-ത്തിലധികം റൺസ് നേടിയ അംല, 2022-ൽ സറേയെ കൗണ്ടി ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്ക് നയിച്ചിരുന്നു.

സറേയെ കൂടാതെ ഡെർബിഷയർ, ഹാംഷെയർ, നോട്ടിംഗ്ഹാംഷെയർ, എസെക്‌സ് എന്നീ ടീമുകൾക്കുവേണ്ടിയും അംല കളിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ഭാഗമായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ നേടിയ 9,282 റൺസ് ഉൾപ്പെടെ പ്രൊഫഷണൽ ക്രിക്കറ്റിൽ ആകെ അംല 34,104 റൺസ് നേടി. ജാക്ക് കാലിസ് കഴിഞ്ഞാൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് അദ്ദേഹം.

Exit mobile version