ഹഷന്‍ തിലകരത്നേ ലങ്കയുടെ അണ്ടര്‍ 19 കോച്ച്

- Advertisement -

ശ്രീലങ്കയുടെ മുന്‍ ടെസ്റ്റ് നായകന്‍ ഹഷന്‍ തിലകരത്നേ ലങ്കന്‍ യുവ നിരയുടെ കോച്ച്. രണ്ട് വര്‍ഷത്തേക്കാണ് തിലകരത്നേ അണ്ടര്‍ 19 ടീമിന്റെ കോച്ചായി ചുമതലയേല്‍ക്കുന്നത്. റോയ് ഡയസില്‍ നിന്നാണ് പുതിയ ദൗത്യം ഹഷന്‍ ഏറ്റെടുക്കുന്നത്. കുറച്ച് കാലം മുമ്പ് വരെ ലങ്കയുടെ സീനിയര്‍ ടീമിന്റെ ബാറ്റിംഗ് കോച്ചായി ഹഷന്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ലോഹോറിലെ ഏക ടി20 മത്സരത്തില്‍ ടീമിന്റെ കോച്ചായും ഹഷന്‍ പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന മത്സരത്തില്‍ നിന്ന് മുഖ്യ കോച്ച് നിക് പോത്താസ് സുരക്ഷ കാരണങ്ങളാല്‍ പിന്മാറിയപ്പോളായിരുന്നു ഇത്. പുതിയ കോച്ച് ചന്ദിക ഹതുരുസിംഗ ചുമതലയേറ്റ ശേഷം ഹഷന്‍ തിലകരത്നേയ്ക്ക് പകരം തിലന്‍ സമരവീര ലങ്കയുടെ ബാറ്റിംഗ് കോച്ചായി നിയമിക്കപ്പെടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement