
ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ശ്രീലങ്കയെ ബാറ്റിംഗ് പഠിപ്പിക്കാനായി പുതിയ കോച്ച് (താല്‍ക്കാലികം). ഹഷന്‍ തിലകരത്നേയാണ് ശ്രീലങ്കയുടെ പുതിയ ബാറ്റിംഗ് കോച്ച്. കഴിഞ്ഞാഴ്ച ടീമിന്റെ ബൗളിംഗ് കോച്ചായി ചാമിന്ദ വാസിനെ ശ്രീലങ്ക ക്രിക്കറ്റ് നിയമിച്ചിരുന്നു. മുന്‍ കോച്ച് ചെമ്പക രാമനായകേ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണിത്.
ഹഷന്‍ തിലകരത്നേ ശ്രീലങ്കയ്ക്കായി 83 ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 2003-2004 കാലഘട്ടത്തില്‍ ശ്രീലങ്കയുടെ നായകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് ഹഷന്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial