അരങ്ങേറ്റത്തില്‍ ഹാട്രിക്കുമായി ഹസരംഗ, സിംബാബ്‍വേ 155നു പുറത്ത്

- Advertisement -

ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ സിംബാബ്‍വേയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ലക്ഷന്‍ സണ്ഡകനും, അരങ്ങേറ്റക്കാരന്‍ വനിഡു ഹസരംഗയും ആധിപത്യം പുലര്‍ത്തിയപ്പോള്‍ സിംബാബ്‍വേ 155 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 33.4 ഓവര്‍ മാത്രം നീണ്ട സിംബാബ്‍വേ ഇന്നിംഗ്സില്‍ 41 റണ്‍സ് നേടിയ ഹാമിള്‍ട്ടണ്‍ മസകഡ്സ ആണ് ടോപ് സ്കോറര്‍. മാല്‍ക്കം വാലര്‍(38), ക്രെയിഗ് ഇര്‍വിന്‍(22) ആയിരുന്നു മറ്റു സ്കോറര്‍മാര്‍.

 

ശ്രീലങ്കയ്ക്ക് വേണ്ടി വനിഡു ഹസരംഗ അരങ്ങേറ്റത്തില്‍ 3 വിക്കറ്റ് നേടി. 2.4 ഓവര്‍ മാത്രം എറിഞ്ഞ ഹസരംഗ 15 റണ്‍സ് വിട്ടു നല്‍കിയാണ് മൂന്ന് സിംബാബ്‍വേ താരങ്ങളെ വീഴ്ത്തിയത്. ലക്ഷന്‍ സണ്ഡകന്‍ 4 വിക്കറ്റ് വീഴ്ത്തി മധ്യനിരയെ തകര്‍ത്തപ്പോള്‍ വാലറ്റത്തെ കീഴ്പ്പെടുത്തിയത് ഹസരംഗ ആയിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ ഹാട്രിക് എന്ന നേട്ടവും വനിഡു ഹസരംഗ സ്വന്തമാക്കി. നുവാന്‍ പ്രദീപ്, അസേല ഗുണരത്നേ, ദനുഷ്ക ഗുണതിലക എന്നിവരാണ് മറ്റു വിക്കറ്റ് വേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement