പാക്കിസ്ഥാന്‍ U-19 ലോകകപ്പ് ടീമിനെ ഹസന്‍ ഖാന്‍ നയിക്കും

- Advertisement -

ന്യൂസിലാണ്ടില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന ഐസിസി U-19 ലോകകപ്പിനുള്ള 15 അംഗ പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണില്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച ഹസന്‍ ഖാന്‍ ആണ് നായകന്‍. 2016 ലോകകപ്പില്‍ ഹസന്‍ ഖാന്‍ മികച്ച ബാറ്റിംഗ് ഫോം കണ്ടെത്തിയെങ്കിലും അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പില്‍ താരം മങ്ങിയ ഫോമിലായിരുന്നു.

ഡിസംബര്‍ 27, 29, 31 തീയ്യതികളില്‍ പാക്കിസ്ഥാന്‍ ഓസ്ട്രേലിയ U19 ടീമുമായി മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര കളിക്കുന്നുണ്ട്. ലോകകപ്പിനു മുന്നോടിയായി ജനുവരി 3, 5 തീയ്യതികളില്‍ പാക്കിസ്ഥാന്‍ യുവ ടീം ന്യൂസിലാണ്ടിന്റെ U-19 ടീമുമായും ഏകദിനങ്ങള്‍ കളിക്കുന്നുണ്ട്.

ജനുവരി 13നു പാക്കിസ്ഥാന്റെ ആദ്യ മത്സരം അഫ്ഗാനിസ്ഥാനുമായാണ്. നിലവിലെ U-19 ഏഷ്യ കപ്പ് ചാമ്പ്യന്മാരാണ് അഫ്ഗാനിസ്ഥാന്‍. പാക്കിസ്ഥാനോടൊപ്പം ഗ്രൂപ്പ് ഡിയില്‍ അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, അയര്‍ലണ്ട് എന്നീ ടീമുകളാണ് ഉള്ളത്. 2004, 2006 വര്‍ഷങ്ങളില്‍ U-19 ലോകകപ്പ് ജേതാക്കളാണ് പാക്കിസ്ഥാന്‍.

സ്ക്വാഡ്: ഹസന്‍ ഖാന്‍, മൊഹ്സിന്‍ ഖാന്‍, ഇമ്രാന്‍ ഷാ, സൈദ് അലം, റൊഹൈല്‍ നസീര്‍, മുഹമ്മദ് താഹ, ഇമ്മാദ് അലം, അലി സര്‍യബ്, സാദ് ഖാന്‍, മുഹമ്മദ് മൂസ, ഷഹീന്‍ അഫ്രീദി, മുനീര്‍ റാസ, അര്‍ഷാദ് ഇക്ബാല്‍, മുഹമ്മദ് അലി, സുലേമാന്‍ ഷഫ്കത്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement