സിംബാബ്‍വേ 132 റണ്‍സിന് ഓള്‍ഔട്ട്, ഫോളോ ഓണ്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍

510 റണ്‍സിന് പാക്കിസ്ഥാന്‍ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ശേഷം ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേ 132 റണ്‍സിന് ഓള്‍ഔട്ട്. ഹസന്‍ അലി അഞ്ച് വിക്കറ്റ് നേട്ടവുമായാണ് സിംബാബ്‍വേയുടെ നടുവൊടിച്ചത്. 33 റണ്‍സ് നേടിയ റെഗിസ് ചകാബ്‍വയാണ് സിംബാബ്‍വേയുടെ ടോപ് സ്കോറര്‍.

കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ പാക്കിസ്ഥാന്‍ സിംബാബ്‍വേയോട് ഫോളോ ഓണ്‍ ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

Exit mobile version