ഏകദിന ബൗളിംഗിന്റെ നെറുകയില്‍ ഹസന്‍ അലി

- Advertisement -

ശ്രീലങ്കയ്ക്കെതിരെയുള്ള ബൗളിംഗ് പ്രകടനത്തിലൂടെ ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഹസന്‍ അലി. ഏഴാം സ്ഥാനത്തായിരുന്ന ഹസന്‍ അലി ഇമ്രാന്‍ താഹിറില്‍ നിന്നാണ് ഒന്നാം സ്ഥാനം നേടിയെടുത്തത്. രണ്ടാം സ്ഥാനത്ത് ഇമ്രാന്‍ താഹിറും മൂന്ന്, നാല് സ്ഥാനങ്ങളില്‍ യഥാക്രമം ജോഷ് ഹാസല്‍വുഡ്, കാഗിസോ റബാഡ എന്നിവരാണ്.

മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ചാം സ്ഥാനം കൈയ്യാളുന്നു. ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബുംറ ആറാം സ്ഥാനത്തും അക്സര്‍ പട്ടേല്‍ എട്ടാം സ്ഥാനത്തുമാണ് പുതിയ റാങ്കിംഗ് പ്രകാരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement