ഇന്ത്യയ്ക്കായി കളിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ട്: ഹര്‍ഷല്‍ പട്ടേല്‍

- Advertisement -

ഇന്ത്യന്‍ സീനിയര്‍ ടീമിനായി കളിക്കാനാകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് അറിയിച്ച് ഹര്‍ഷല്‍ പട്ടേല്‍. ബാംഗ്ലൂരില്‍ നിന്ന് ഡല്‍ഹയിലേക്ക ഈ സീസണില്‍ ടീം മാറിയ ഹര്‍ഷലിനു ടീമില്‍ സ്ഥിരം സാന്നിധ്യമായി മാറുവാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ലഭിച്ച അവസരങ്ങള്‍ താരം മുതലാക്കിയപ്പോള്‍ തന്റെ ശക്തിയായ ബൗളിംഗിനെക്കാള്‍ ബാറ്റ് കൊണ്ടാണ് ഈ സീസണില്‍ താരം വിസ്മയം കാണിച്ചത്. പല മത്സരങ്ങളിലും ഡല്‍ഹിയുടെ ബാറ്റിംഗ് രക്ഷയ്ക്ക് താരം എത്തിയിരുന്നു. പിന്നീട് ടീമില്‍ സ്ഥിരം സാന്നിധ്യം ഉറപ്പാക്കിയ താരത്തിനു ഏറെ ആത്മവിശ്വാസം നല്‍കിയത് ഈ ബാറ്റിംഗ് പ്രകടനമായിരുന്നു. ഡല്‍ഹി നിരയില്‍ ഓള്‍റൗണ്ടറുടെ റോള്‍ ഹര്‍ഷല്‍ പട്ടേല്‍ ഏറ്റെടുക്കുകയായിരുന്നു.

ഇന്ത്യ എ യ്ക്കായി മികച്ച രീതിയില്‍ പ്രകടനം നടത്തുകയെന്നതാണ് തന്റെ ഇപ്പോളത്തെ ലക്ഷ്യമെന്ന് ഹര്‍ഷല്‍ പറഞ്ഞു. ഇന്ത്യന്‍ ടീമിലേക്കുള്ള ആദ്യ പടിയാണ് എ ടീമില്‍ സ്ഥാനം ലഭിക്കുന്നത്. തനിക്ക് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ സ്ഥാനം ലഭിക്കുന്നത് വിദൂരമല്ലെന്നാണ് താരം അഭിപ്രായപ്പെട്ടത്. അതിനായി ശരിയായ ദിശയില്‍ കഠിന പ്രയത്നം ചെയ്യുക എന്നത് മാത്രമാണ് ചെയ്യേണ്ടതായിട്ടുള്ളത്. അനുകൂല ഫലങ്ങള്‍ തീര്‍ച്ചയായും പിന്തുടരുമെന്നും താരം വിശ്വാസം പുലര്‍ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement