Picsart 24 01 21 14 48 07 885

ഹാരി ബ്രൂക്ക് ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പിന്മാറി

വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യൻ പര്യടനത്തിനുള്ള ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിൽ നിന്ന് ഹാരി ബ്രൂക്ക് പിന്മാറി. അഞ്ച് ടെസ്റ്റുകളുള്ള പരമ്പര പൂർണ്ണമായും അദ്ദേഹത്തിന് നഷ്ടമാകും. ഇംഗ്ലണ്ട് ഇതുവരെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. വ്യാഴാഴ്ച ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്നോടിയായി ടീം ഞായറാഴ്ച ഹൈദരാബാദിൽ എത്തേണ്ടതായിരുന്നു, എന്നാൽ ബ്രൂക്ക് അവർക്ക് ഒപ്പം ഉണ്ടാകില്ല.

“ഇംഗ്ലണ്ട് പുരുഷൻമാരുടെ ഇന്ത്യൻ പര്യടനത്തിൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാൽ ഹാരി ബ്രൂക്ക് ഉടൻ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങില്ല.” ഇ സി ബി പ്രസ്താവനയിൽ പറഞ്ഞു.” ജനുവരി 25നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.

Exit mobile version