ഹാരി ബ്രൂക്ക് ഇംഗ്ലണ്ടിന്റെ യുവ നായകന്‍, ഇന്ത്യന്‍ വംശജന്‍ ആയ പ്രേം സിസോഡിയ ടീമില്‍

ഇംഗ്ലണ്ടിന്റെ യുവ നായക സ്ഥാനത്തേക്ക് ഹാരി ബ്രൂക്ക്. അടുത്ത മാസം ന്യൂസിലാണ്ടില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള ടീമിനെ ഹാരി നയിക്കും. കൗണ്ടിയില്‍ യോര്‍ക്ക്ഷെയറിനു വേണ്ടി കളിക്കുന്ന താരമാണ് ഹാരി ബ്രൂക്ക്. ഇന്ത്യന്‍ വംശജനായ പ്രേം സിസോഡിയയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റിനു വേണ്ടിയാണ് പ്രേം കളിക്കുന്നത്.

സ്ക്വാഡ്: ഹാരി ബ്രൂക്ക്, എഥന്‍ ബാംബര്‍, ലിയാം ബാങ്ക്സ്, ടോം ബാന്റണ്‍, ജാക് ഡേവിസ്, ആഡം ഫിഞ്ച്, ലൂക് ഹോള്‍മാന്‍, വില്‍ ജാക്സ്, ടോം ലാമ്മന്‍ബൈ, ഡില്ലണ്‍ പെന്നിംഗ്ടണ്‍, സവിന്‍ പെരേര, പ്രേം സിസോഡിയ, ടോം സ്ക്രിവന്‍, ഫിന്‍ ട്രെനൗത്ത്, റോമന്‍ വാല്‍ക്കര്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial