Picsart 24 01 21 19 42 06 741

ഹാരി ബ്രൂക്കിന് പകരം ഡാൻ ലോറൻസ് ഇംഗ്ലണ്ട് ടീമിൽ

വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യൻ പര്യടനത്തിനുള്ള ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിൽ നിന്ന് ഹാരി ബ്രൂക്ക് പിന്മാറിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് പകരം ഡാൻ ലോറൻസിനെ ഇംഗ്ലണ്ട് ടീമിലേക്ക് എടുത്തു. അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം ടീമിനൊപ്പം ഇന്ത്യയിലേക്ക് എത്തും. 2022 മാർച്ചിൽ കരീബിയൻ പര്യടനത്തിലായിരുന്നു ലോറൻസിന്റെ അവസാന ടെസ്റ്റ് മത്സരം.

വ്യാഴാഴ്ച ആണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്ം ഇതിന് മുന്നോടിയായി ഇംഗ്ലണ്ട് ടീം ഞായറാഴ്ച ഹൈദരാബാദിൽ എത്തും. യുഎഇയിലെ ടീമിന്റെ പരിശീലന ക്യാമ്പിൽ നിന്ന് ബ്രൂക്ക് ഇംഗ്ലണ്ടിലേക്ക് മടങ്ങി പോയി. ബ്രൂക്കിന്റെ അഭാവത്തിൽ ഇംഗ്ലണ്ട് ജോണി ബെയർസ്റ്റോയെ വീണ്ടും ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററായി ആദ്യ ഇലവനിൽ എത്തിയേക്കും. ടെസ്റ്റിൽ മികച്ച ഫോമിൽ ഉള്ള ബ്രൂക്സിന്റെ അഭാവം ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാകും.

Exit mobile version