അബുദാബി ടെസ്റ്റ്, ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു, ഹാരിസ് സൊഹൈലിനു അരങ്ങേറ്റം

പാക്കിസ്ഥാനുമായുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. സര്‍ഫ്രാസ് അഹമ്മദ് പാക് നായകനായി ചുമതല വഹിക്കുന്ന ആദ്യ ടെസ്റ്റ് മത്സരമാണ് ഇത്. ഈ വര്‍ഷം മേയിലാണ് പാക്കിസ്ഥാന്‍ ഇതിനു മുമ്പ് അവസാനമായി ടെസ്റ്റ് കളിച്ചത്. ദിനേശ് ചന്ദിമലിനെ സംബന്ധിച്ച് നായകനായ ശേഷം വിദേശത്തുള്ള ആദ്യ ടെസ്റ്റ് മത്സരമാണ് ഇത്. പാക്കിസ്ഥാനു വേണ്ടി ഹാരിസ് സൊഹൈല്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കും ഈ മത്സരത്തില്‍.

പാക്കിസ്ഥാന്‍: ഷാന്‍ മക്സൂദ്, സമി അസ്‍ലം, അസ്ഹര്‍ അലി, അസാദ് ഷഫീക്, ബാബര്‍ അസം, ഹാരിസ് സൊഹൈല്‍, സര്‍ഫ്രാസ് അഹമ്മദ്, ഹസന്‍ അലി, മുഹമ്മദ് അമീര്‍, യസീര്‍ ഷാ, മുഹമ്മദ് അബ്ബാസ്

ശ്രീലങ്ക: ദിമുത് കരുണാരത്നേ, കൗശല്‍ സില്‍വ, കുശല്‍ മെന്‍ഡിസ്, ദിനേശ് ചന്ദിമല്‍, ലഹിരു തിരിമനേ, നിരോഷന്‍ ഡിക്ക്വെല്ല, ദില്‍രുവന്‍ പെരേര, രംഗന ഹെരാത്ത്, സുരംഗ ലക്മല്‍, ലക്ഷന്‍ സണ്ടകന്‍, നുവാന്‍ പ്രദീപ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമലപ്പുറം ജില്ല; മെഡിഗാഡ് അരീക്കോട് മികച്ച ടീം, നൗഷാദ് മികച്ച താരം
Next articleവൺ മില്യൺ ഗോളിൽ മൂന്നര ലക്ഷം ഗോളുമായി കോഴിക്കോട്, പാലക്കാട് ഏറ്റവും പിറകിൽ