ബാബര്‍ അസമിനു പകരം ഹാരിസ് സൊഹൈല്‍, സ്കോട്‍ലാന്‍ഡിനെതിരെയുള്ള പാക്കിസ്ഥാന്‍ ടീം പ്രഖ്യാപിച്ചു

സ്കോട്‍ലാന്‍ഡിനെതിരെയുള്ള രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ ബാബര്‍ അസമിനു പകരം ഹാരിസ് സൊഹൈല്‍ ടീമില്‍ ഇടം പിടിച്ചു. ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ബാബര്‍ അസം ഏറെക്കാലം പുറത്തിരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ജൂണ്‍ 12, 13 തീയ്യതികളില്‍ എഡിന്‍ബര്‍ഗിലാണ് ടി20 മത്സരങ്ങള്‍ അരങ്ങേറുന്നത്.

സ്ക്വാ‍ഡ്: ഫകര്‍ സമന്‍, അഹമ്മദ് ഷെഹ്സാദ്, ഹാരിസ് സൊഹൈല്‍, ഷൊയ്ബ് മാലിക്, ആസിഫ് അലി, ഹുസൈന്‍ തലത്, സര്‍ഫ്രാസ് അഹമ്മദ്, ഫഹീം അഷ്റഫ്, ഷദബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് അമീര്‍, ഹസന്‍ അലി, രാഹത് അലി, ഉസ്മാന്‍ ഷെന്‍വാരി, ഷഹീന്‍ അഫ്രീദി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial