Picsart 22 12 06 16 24 16 410

ഹാരിസ് റഹൂഫ് ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്ത്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഹാരിസ് റൗഫിനെ ഒഴിവാക്കി. റാവൽപിണ്ടി ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളിക്കിടെ ഫീൽഡിങ്ങിനിടെ പന്തിന് മുകളിൽ ചവിട്ടി പരിക്കേറ്റ ഹാരിസ് പിന്നീട് കളിച്ചിരുന്നില്ല.

ഹാരിസ് ലാഹോറിലേക്ക് പോകും എന്നും അവിടെ നാഷണൽ ഹൈ പെർഫോമൻസ് സെന്ററിൽ ബാക്കി ചികിത്സകൾ നടക്കും എന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. തിങ്കളാഴ്ച നടന്ന ആദ്യ ടെസ്റ്റിൽ 74 റൺസിന് ഇംഗ്ലണ്ട് ജയിച്ചിരുന്നു. ഡിസംബർ 9ന് ആണ്‌ രണ്ടാം ടെസ്റ്റ് നടക്കുക.

Exit mobile version