Picsart 24 02 15 20 27 09 715

ടെസ്റ്റ് കളിക്കാൻ തയ്യാറാകാത്ത ഹാരിസ് റഹൂഫിന്റെ കരാർ പാകിസ്താൻ റദ്ദാക്കി

കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ പര്യടനം നടത്താൻ വിസമ്മതിച്ച പാകിസ്താൻ ബൗളർ ഹാരിസ് റൗഫിൻ്റെ കരാർ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) റദ്ദാക്കി. രാജ്യത്തിനെ പ്രതിനിധീകരിക്കുക എന്നത് വലിയ കാര്യമാണ് എന്നും അതിനെ അവഗണിച്ചതിനാണ് നടപടി എന്നും പി സി ബി പറയുന്നു.

താൻ കളിക്കാൻ തയ്യാറാണ് എന്ന് പറഞ്ഞ ശേഷം അവസാന നിമിഷം ആയിരുന്നു റൗഫ് പരമ്പരയിൽ നിന്ന് പിൻമാറിയത്‌. റൗഫിന് ഫിറ്റ്‌നസ് പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു എന്നും കളിക്കാൻ ആകുമായുരുന്നു എന്നും മെഡിക്കൽ പാനലും അറിയിച്ചിരുന്നു. ഹിയറിംഗിൽ റൗഫിൻ്റെ വിശദീകരണം തൃപ്തികരമല്ലെന്നും പിസിബി പറഞ്ഞു.

ജൂൺ 30 വരെ ഒരു വിദേശ ടി20 ലീഗിലും കളിക്കാൻ റൗഫിന് ക്ലിയറൻസ് നൽകില്ലെന്നും ബോർഡ് അറിയിച്ചു.

Exit mobile version