Picsart 23 03 30 00 48 39 532

ഹാർദ്ദിക് പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരണം എന്ന് ഗാംഗുലി

ഹാർദ്ദിക് പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ ഹാർദിക് പാണ്ഡ്യ ഒരു വലിയ അസറ്റാണെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു. അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരണം, കാരണം അതിലാകും അദ്ദേഹം എന്നും ഓർമ്മിക്കപ്പെടുന്നത്. ഏകദിനത്തിലും ടി20യിലും ഇപ്പോൾ തന്നെ അദ്ദേഹം സ്പെഷ്യലിസ്റ്റാണ്. അദ്ദേഹം ക്രിക്കറ്റ് ലോകത്തെ തന്നെ വളരെ സ്പെഷ്യൽ ക്രിക്കറ്ററാണ്,” ഗാംഗുലി പറഞ്ഞു.

2018 ലാണ് ഹാർദിക് അവസാനമായി ഒരു ടെസ്റ്റ് മത്സരം കളിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സമയത്തേക്ക് അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. എന്നാൽ ഓൾറൗണ്ടർ തന്നെ താൻ ടെസ്റ്റിലേക്ക് ഇപ്പോൾ മടങ്ങി വരാൻ ഉദ്ദേശിക്കില്ല എന്ന് പറഞ്ഞിരുന്നു.

Exit mobile version