Picsart 25 03 30 01 19 23 362

മുംബൈ ഇന്ത്യൻസിന്റെ ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം – ഹാർദിക്

അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 36 റൺസിന് തോറ്റ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ ടീമിന്റെ മോശം ഫീൽഡിംഗിനെയും ബാറ്റിംഗിനെയും വിമർശിച്ചു. ഗുജറാത്തിന് എതിരായ തോൽവിയിൽ അവർ നിർണായക ക്യാച്ചുകൾ നഷ്ടപ്പെടുത്തുകയും ഓവർത്രോകളിലൂടെ അനാവശ്യ റൺസ് വഴങ്ങുകയും ചെയ്തിരുന്നും ഇത് കളിയിൽ കാര്യമായ സ്വാധീനം ചെലുത്തിയെന്ന് പാണ്ഡ്യ പറഞ്ഞു.

“ഞങ്ങൾ കളിക്കളത്തിൽ പ്രൊഫഷണലായിരുന്നില്ല, വലിയ പിഴവുകൾ വരുത്തി, അത് ഞങ്ങൾക്ക് 20-25 റൺസ് നഷ്ടപ്പെടുത്തി, ഒരു ടി20 മത്സരത്തിൽ അത് വളരെ വലിയ വ്യത്യാസമാണ്,” മത്സരശേഷം പാണ്ഡ്യ പറഞ്ഞു.

.

“ഇപ്പോൾ, നാമെല്ലാവരും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. സീസൺ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. ബാറ്റർമാർ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ട് വരേണ്ടതുണ്ട്, അവർ അത് ഉടൻ ചെയ്യും എന്ന് പ്രതീക്ഷിക്കാം” അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ മുംബൈ ഇന്ത്യൻസ്, ഇനി സീസണിലെ ആദ്യ ഹോം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും.

Exit mobile version