Picsart 23 08 16 10 24 29 160

ലോകകപ്പിനു മുമ്പ് ഹാർദിക് ബാറ്റു കൊണ്ട് തിളങ്ങേണ്ടതുണ്ടെന്ന് പാർഥിവ് പട്ടേൽ

ഹാർദിക് പാണ്ഡ്യയുടെ ബാറ്റിംഗ് ഫോമിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം പാർഥവ് പട്ടേൽ. അടുത്തിടെ വെസ്റ്റ്ഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ, ഹാർദിക്കിന് ആകെ 77 തവണ മാത്രമേ നേടാനായിരുന്നുള്ളൂ. ഇത് ഇന്ത്യയുടെ തോൽവിക്ക് പ്രധാന കാരണമായി.

“ഏഷ്യാ കപ്പിലോ ലോകകപ്പിന് മുമ്പുള്ള ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലോ, ഹാർദിക് പാണ്ഡ്യ റൺസ് നേടേണ്ടതുണ്ട്. അദ്ദേഹത്തിന് കുറച്ച് നല്ല മത്സരങ്ങൾ വേണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു, അദ്ദേഹം ടീമിന് അത്ര പ്രധാനമാണ്” പാർഥിവ് പട്ടേൽ ക്രിക്ക്ബസിനോട് പറഞ്ഞു.

ഹാർദ്ദികിന്റെ ക്യാപ്റ്റൻസിയിലെ വൗളിംഗ് ചേഞ്ചുകൾ മനസ്സിലാകുന്നില്ല എന്നുൻ പാർഥിവ് പറഞ്ഞു‌. “നിക്കോളാസ് പൂരനെതിരെ, ഹാർദിക് പാണ്ഡ്യ അക്സർ പട്ടേലിന് ബൗൾ നൽകി, യുസ്‌വേന്ദ്ര ചാഹലിനെ ബൗൾ ചെയ്യിപ്പിച്ചും ഇല്ല. ഹാർദ്ദികിന്റെ ചില തീരുമാനങ്ങൾ മനസ്സിലാകുന്നില്ല. അദ്ദേഹം ക്യാപ്റ്റൻ എന്ന നിലയിൽ വളരേണ്ടതുണ്ട്.” പാർഥിവ് പറഞ്ഞു.

Exit mobile version