Picsart 23 06 04 01 11 29 953

ലോകകപ്പിനു ശേഷം ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ക്യാപ്റ്റൻ ആകണം എന്ന് രവിശാസ്ത്രി

2023ലെ ഏകദിന ലോകകപ്പ് അവസാനിക്കുന്നതോടെ ഹാർദിക് പാണ്ഡ്യ ദേശീയ ടീമിന്റെ വൈറ്റ് ബോൾ ക്യാപ്റ്റനായി ചുമതലയേൽക്കണമെന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി നിർദ്ദേശിച്ചു. ഐ പി എല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിനെ മികച്ച വിജയത്തിലേക്ക് നയിച്ച ഹാർദിക് ആകും രോഹിത് ശർമ്മയ്ക്ക് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ എന്നാണ് ഏവരും വിലയിരുത്തുന്നത്. ഗുജറാത്തിന്ര് 2022 ലെ ഐപിഎൽ കിരീടത്തിലേക്കും ഈ വർഷം ഫൈനലിലേക്കും ഹാർദിക് നയിച്ചിരുന്നു‌.

“ലോകകപ്പിന് ശേഷം, ഫിറ്റ് ആണെങ്ക, ഹാർദിക് വൈറ്റ്-ബോൾ ക്രിക്കറ്റിൽ ഇന്ത്യയുടെ ക്യാപ്റ്റൻസി ഏറ്റെടുക്കണം,” ശാസ്ത്രി പറഞ്ഞു. “ടെസ്റ്റ് ക്രിക്കറ്റുമായി പൊരുത്തപ്പെടാൻ അദ്ദേഹത്തിന്റെ ശരീരത്തിന് കഴിയില്ല. നമുക്ക് അതറിയാം” ശാസ്ത്രി ദി വീക്കിനോട് പറഞ്ഞു.

ഇന്ത്യ എല്ലാ ഫോർമാറ്റിലും സീനിയർ താരങ്ങളിൽ നിന്ന് അടുത്ത ജനറേഷനിലേക്ക് മാറേണ്ട സമയമായെന്നും. ഈ മാറ്റം ഘട്ടം ഘട്ടമായി നടത്തണം എന്നും രവി ശാസ്ത്രി കൂട്ടിച്ചേർത്തു.

Exit mobile version